കമ്പിൽ :- കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ നടക്കുന്ന തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ എത്തുകയാണെങ്കിൽ പരിപാടി ബഹിഷ്കരിക്കുകയും പി.പി ദിവ്യയെ തടയുകയും ചെയ്യുമെന്ന് ബി.ജെ.പി കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി ഗോപാലകൃഷ്ണൻ ജനറൽ സെക്രട്ടറി പി.വി ദേവരാജൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
പൊതുവികാരം മാനിക്കാതെ നിർബന്ധ ബുദ്ധിയോടെ ദിവ്യയെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ ശ്രമിച്ചാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾക്ക് സംഘാടക സമിതി മാത്രമായിരിക്കും ഉത്തരവാദി എന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളും കലോത്സവം സംഘാടക സമിതി അംഗങ്ങളും ആയ പി.വി വേണുഗോപാൽ, എ.സഹജൻ എന്നിവരും അറിയിച്ചു. കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിനുത്തരവാദിയായ പി.പി ദിവ്യയെ എത്രയും പെട്ടെന്നു ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.