കണ്ണൂർ :- കച്ചെഗുഡെ-മംഗളൂരു എക്സ്‌പ്രസ് (12789) മുരുഡേശ്വരത്തേക്ക് നീട്ടി. ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ 6.05-ന് കച്ചെഗുഡെയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ബുധൻ, ശനി ദിവസങ്ങളിൽ ഉച്ചക്ക് 2.05-ന് മുരുഡേശ്വരത്ത് എത്തും. തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, കാസർഗോഡ്, മംഗളൂരു സെൻട്രൽ, സുറത്കൽ, മുൾക്കി, ഉഡുപ്പി, ബാർക്കൂർ, കുന്ദാപുര, മൂകാംബിക റോഡ് (ബൈന്ദൂർ), ഭട്‌കൽ എന്നിവിടങ്ങളിൽ നിർത്തും.
മുരുഡേശ്വർ-കച്ചെഗുഡെ (12790) എക്സ്പ്രസ് ബുധൻ, ശനി ദിവസങ്ങളിൽ ഉച്ചക്ക് 3.30-ന് മുരുഡേശ്വരത്ത്നിന്ന് പുറപ്പെടും. രാത്രി 7.55-ന് മംഗളുരൂ സെൻട്രലിൽ എത്തും. മംഗളൂവിൽ നിന്ന് പഴയ സമയപ്രകാരം രാത്രി 8.05-ന് പുറപ്പെടും. കൊല്ലൂർ മൂകാംബിക ക്ഷേ ത്രത്തിൽ പോകുന്നവർക്ക് വണ്ടി ഗുണം ചെയ്യും. മൂകാംബിക റോഡ് (ബൈന്ദൂർ) സ്റ്റോപ്പിൽ ഉച്ചക്ക് 12.56-ന് എത്തും. മുരുഡേശ്വരത്ത് നിന്ന് വരുന്ന വണ്ടി വൈകീട്ട് 3.54-ന് എത്തും.