ചേലേരി മണ്ഡലം നൂഞ്ഞേരി വാർഡ് കമ്മറ്റി രൂപീകരിച്ചു


ചേലേരി :- ചേലേരി മണ്ഡലത്തിലെ പതിനൊന്നാം വാർഡ് നൂഞ്ഞേരിയിൽ കോൺഗ്രസ് വാർഡ് കമ്മറ്റി രൂപീകരിച്ചു.

ബൂത്ത് കമ്മറ്റി പ്രസിഡന്റ് കെ .രാഗേഷിന്റെ അധ്യക്ഷതയിൽ ജില്ലാ കോൺഗ്രസ് എക്സിക്യൂട്ടീവ് മെമ്പറും കൊളച്ചേരി പഞ്ചായത്ത് കോർ കമ്മറ്റി ചെയർമാനുമായ കെ .എം. ശിവദാസൻ യോഗം ഉദ്ഘാടനം ചെയ്തു. 

ദളിത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, കൊളച്ചേരി ബ്ലോക്ക്  ജനറൽ സെക്രട്ടറി പി.കെ. രഘുനാഥൻ, ചേലേരി മണ്ഡലം പ്രസിഡന്റ് എം.കെ സുകുമാരൻ, മണ്ഡലം ഭാരവാഹികളായ പി. സുനിൽ, കെ. പ്രശാന്തൻ, കെ. സതീല, മൈനോറിറ്റി കോൺഗ്രസ് ചേലേരി മണ്ഡലം പ്രസിഡന്റ് പി.പി. യൂസഫ്, ഭാസ്കരൻ കല്ലേൻ , എം .സി .ദിനേശൻ, എ. രാജൻ എന്നിവർ സംസാരിച്ചു.

വാർഡ് കമ്മിറ്റി പ്രസിഡന്റായി കെ.സുമേഷ് ബാബുവിനെ തെരഞ്ഞെടുത്തു.

Previous Post Next Post