കൊളച്ചേരി:- ഒക്ടോബർ 18, 19 തീയ്യതികളിലായി നടക്കുന്ന CPI(M) കൊളച്ചേരി ലോക്കൽ സമ്മേളനത്തിൻ്റെ ഭാഗമായി പതാക ദിനം ആചരിച്ചു.
ലോക്കലിലെ 16 ബ്രാഞ്ചുകളിലെ പ്രധാന കേന്ദ്രങ്ങളിലാണ് 24 ചെമ്പതാകകൾ ഉയർന്നത്.ഏരിയാ കമ്മിറ്റി അംഗങ്ങളും ലോക്കൽ കമ്മിറ്റി അംഗങ്ങളും വിവിധ ബ്രാഞ്ചുകളിൽ നേതൃത്വം നൽകി.