ജവാഹർ നവോദയ വിദ്യാലയത്തിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു


ചെണ്ടയാട്  :- ജവാഹർ നവോദയ വിദ്യാലയത്തിൽ 2025-26 അധ്യയന വർഷത്തിൽ ഒൻപത്, 11 ക്ലാസുകളിലേക്ക് ലാറ്ററൽ എൻട്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒൻപതാം ക്ലാസിലേക്കുള്ള അപേക്ഷകർ 2010 മേയ് ഒന്നിനും 2012 ജൂലായ് 31-നുമിടയിൽ ജനിച്ചവരായിരിക്കണം.

11-ാം ക്ലാസിലേക്കുള്ള അപേക്ഷകർ 2008 ജൂൺ ഒന്നിനും 2010 ജൂലായ് 31-നുമിടയിൽ ജനിച്ചവരായിരിക്കണം. ഒക്ടോബർ 30-നകം അപേക്ഷ സമർപ്പിക്കണം. പരീക്ഷ 2025 ഫെബ്രുവരി എട്ടിനാണ്. ഫോൺ : 04902 962965. 

Previous Post Next Post