കൊളച്ചേരി :- ഒക്ടോബർ 10 ലോക കാഴ്ച ദിനത്തിൽ കൊളച്ചേരി എ.യു.പി സ്കൂളിൽ കുട്ടികൾക്ക് കണ്ണ് പരിശോധനയും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. കണ്ണുകളുടെ ഘടന, കണ്ണുകളെ ബാധിക്കുന്ന രോഗങ്ങൾ, നൂതന ചികിത്സാ രീതികൾ എന്നിവ വിശദമാക്കുന്ന ചിത്രപ്രദർശനവും ഉണ്ടായിരുന്നു.
മയ്യിൽ സി.എച്ച്.സി ഓപ്ടോ മെട്രിസ്റ്റ് അഞ്ജു പ്രഭ, കൊളച്ചേരി പി.എച്ച്.സിയിലെ സിസ്റ്റർ ഡെയ്സി, ആശാവർക്കർ ബിന്ദു രാഘവൻ എന്നിവർ നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് താരാമണി ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നിഷ ടീച്ചർ നന്ദിയും പറഞ്ഞു.