പരിയാരം മെഡിക്കൽ കോളേജിൽ പാമ്പിന്റെ വിളയാട്ടം ; ഹോസ്റ്റലിലും പാമ്പിനെ കണ്ടെത്തി


പരിയാരം :- കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപ്രതിയിലും കോളജ് ഹോസ്റ്റലിലും പാമ്പുകളുടെ ശല്യം രൂക്ഷം. കഴിഞ്ഞദിവസം ഉച്ചയ്ക്കും രാത്രി 10നും വിദ്യാർഥിനികളുടെ ഹോസ്‌റ്റലിൽ പാമ്പിനെ കണ്ടെത്തിയത്. പാമ്പുകളുടെ ശല്യം രൂക്ഷമായിട്ടും കാട് വെട്ടിത്തെളിക്കാൻ മെഡിക്കൽ കോളജ് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി ഉയരുന്നുണ്ട്. കഴിഞ്ഞയാഴ്‌ച ആശുപത്രിയിലെ അഞ്ചാം നിലയിലും താഴത്തെ നിലയിലെ കാർഡിയോളജി വാർഡിലും പാമ്പിനെ പിടികൂടിയിരുന്നു.

ആശുപത്രിക്കെട്ടിട പരിസരത്തടക്കം കാട് കയറിയിരിക്കുകയാണ്. വിദ്യാർഥി ഹോസ്‌റ്റലുകളിലേ ക്കും ജീവനക്കാരുടെ ക്വാർട്ടേഴ്‌സിലേക്കും പോകുന്ന റോഡരികിലും കാടു കയറിയിട്ടുണ്ട്. ഭീതിയോടെയാണ് വിദ്യാർഥികളും ജീവനക്കാരും ഇതുവഴി കടന്നു പോകുന്നത്. കാട് വെട്ടിത്തെളിക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്നു പിടിഎ ഭാരവാഹികൾ ആവശ്യപ്പെട്ടു.

Previous Post Next Post