പോലീസ് ഉദ്യോഗസ്ഥർക്ക് അവശതാവധി നൽകുന്നതിനുള്ള മാർഗനിർദേശങ്ങളായി


തിരുവനന്തപുരം :- പൊലീസ് ഉദ്യോഗസ്ഥർക്കു പ്രത്യേക അവശതാവധി അനുവദിക്കുന്നതിനു സർക്കാർ പ്രത്യേക മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. പൊലീസ് ഉദ്യോഗസ്ഥർ മുഴുവൻ സമയവും സേവനത്തിന് ബാധ്യസ്‌ഥരാണെന്നതിനാൽ, പ്രത്യേക അവശതാവധിക്കുള്ള അപേക്ഷകളുടെ ആധികാരികത പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മേലധികാരികൾ അപകടം സംബന്ധിച്ച സർട്ടിഫിക്കറ്റ് നൽകണം. ഈ സർട്ടിഫിക്കറ്റ് കൂടാതെ പ്രത്യേക അവശതാവധി അപേക്ഷകൾ സർക്കാരിനു നൽകാൻ പാടില്ല.

Previous Post Next Post