കിളിമാനൂർ ക്ഷേത്രത്തിൽ ഗ്യാസ് ചോർന്ന് തീ പടർന്ന് പൊള്ളലേറ്റ മേൽശാന്തിക്ക് ദാരുണാന്ത്യം


കിളിമാനൂർ :- കിളിമാനൂർ ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിവേദ്യം പാചകം ചെയ്യുന്നതിനിടയിൽ ഗ്യാസ് ചോർന്ന് തീ പടർന്ന് പൊള്ളലേറ്റ ക്ഷേത്ര മേൽശാന്തി മരിച്ചു. കിളിമാനൂർ ശ്രീ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി അഴൂർ പെരുങ്കുഴി മുട്ടപ്പലം ഇലങ്ക മഠത്തിൽ ജയകുമാരൻ നമ്പൂതിരി (49) ആണ് മരിച്ചത് .

രണ്ടാഴ്ച മുൻപായിരുന്നു അപകടം നടന്നത്. ക്ഷേത്ര തിടപ്പള്ളിയിൽ നിവേദ്യ പായസം തയ്യാറാക്കി ഏറെ നേരം കഴിഞ്ഞതിനുശേഷം വീണ്ടും തിടപ്പള്ളിയിൽ വിളക്കുമായി കയറിയപ്പോഴായിരുന്നു അപകടം. ഉടനെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്നലെ വൈകുന്നേരം മരണം സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യ : ഉമാദേവി . മക്കൾ : ആദിത്യ നാരായണൻ നമ്പൂതിരി , ആരാധിക.

Previous Post Next Post