എഡിഎമ്മിന്‍റെ മരണം; റവന്യു ജീവനക്കാര്‍ കൂട്ടഅവധിയിലേക്ക്


കണ്ണൂർ :-
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പരസ്യമായി അപമാനിച്ചതിൽ മനംനൊന്തുള്ള എഡിഎമ്മിന്റെ മരണത്തിൽ റവന്യൂ ജീവനക്കാർ കൂട്ട അവധിയിലേക്ക്. നാളെ റവന്യു ജീവനക്കാർ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും. എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യക്ക് പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യക്കെതിരെ വ്യാപക പ്രതിഷേധം. 

കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിപക്ഷ യുവജനസംഘടനകൾ നടത്തിയ മാർച്ച് അക്രമാസക്‌തമായി. കലക്ടറേറ്റിലെ ജീവനക്കാർ കലക്ടറെ തടഞ്ഞുവച്ചു. ദിവ്യയ്ക്കെതിര പരാതി നൽകുമെന്ന് പത്തനംതിട്ട സിപിഎമ്മും വ്യക്തമാക്കി. കൊലയ്ക്കു തുല്യമെന്നു പ്രതികരിച്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ദിവ്യയ്ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.

Previous Post Next Post