മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയ്സു ഔദ്യോഗിക സന്ദർശനത്തിനായി ഡൽഹിയിലെത്തി


ന്യൂഡൽഹി :- മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയ്സു ഔദ്യോഗിക സന്ദർശനത്തിനായി ഡൽഹിയിലെത്തി. നാലു ദിവസത്തെ സന്ദർശനത്തിനിടയിൽ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി മുയ്‌സു കൂടിക്കാഴ്‌ച നടത്തും. നാലുമാസത്തിനിടെ മുയ്‌സുവിൻ്റെ രണ്ടാമത്തെ ഭാരത സന്ദർശനമാണിത്. പ്രധാനമന്ത്രിയുമായി ഉഭയകക്ഷി, പ്രാദേശിക, അന്തർ ദേശീയ വിഷയങ്ങൾ ചർചെയ്യും. ഡൽഹിക്കു പുറമെ വാണിജ്യപരമായ ചർച്ചകൾക്കായി മുംബൈ, ബെംഗളൂരു എന്നിവിടങ്ങളും മുയ്‌സു സന്ദർശിക്കും. 

പ്രധാനമന്ത്രിയുമായുള്ള ചർച്ചകൾക്ക് മുന്നോടിയായി മുയ്‌സു കേന്ദ്രവിദേശകാര്യമന്ത്രി ഡോ. എസ്.ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി. ഡൽഹിയിൽ വിമാനമിറങ്ങി മണിക്കുറുകൾക്കകമായിരുന്നു കൂടിക്കാഴ്‌ച. മുയ്‌സുവുമായി കൂടിക്കാഴ്‌ച നടത്തിയതിൽ സന്തോഷമുണ്ടന്ന് എസ്. ജയശങ്കർ എക് സിൽ കുറിച്ചു. ഭാരതം-മാലദ്വീപ് ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ അഭിനന്ദിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം നടത്തുന്ന ചർച്ചകൾ നമ്മുടെ സൗഹൃദബന്ധത്തിന് പുതിയ ഉണർവ് നല്‌കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ജയശങ്കർ മുയ്‌സുവുമായുള്ള ചർച്ചകൾക്ക് ശേഷം എക്‌സിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജൂണിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മാലദ്വീപ് പ്രസിഡന്റ് പങ്കെടുത്തിരുന്നു. പ്രഥമ വനിത സാജിദയും മുഹമ്മദിനെ അനുഗമിക്കുന്നുണ്ട്.



Previous Post Next Post