മയ്യിൽ :- അഖിലേന്ത്യാ കിസാൻസഭ ജില്ലാ സമ്മേളനം നടത്തി. മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. നാടിന്റെ ഭാവിയറിയാൻ പ്രദേശത്തെ കൃഷിഭൂമി നിരീക്ഷിച്ചാൽ മതിയെന്ന് മന്ത്രി പറഞ്ഞു. കേരള ഗ്രോ ബ്രാൻഡ് എന്ന പേരിൽ 800-ലധികം ഉത്പന്നങ്ങളാണ് കർഷകർ നേരിട്ട് വിൽക്കുന്നത്. ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള പ്രതിസന്ധി ഭാവിയിൽ ഉണ്ടാകാനിടയില്ലെന്നും കൃഷിക്കൂട്ടങ്ങളാണ് അത് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കണ്ണാടിയൻ ഭാസ്കരൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി സി.പി ഷൈജൻ, പി.കെ മധുസൂദനൻ, കെ.സി.അജിത്‌കുമാർ, പി.പ്രദീപൻ, പി.തുളസീദാസ് മേനോൻ, സി.പി സന്തോഷ്‌കുമാർ, കെ.വി ബാബു, സംഘാടകസമിതി ചെയർമാൻ കെ.വി ഗോപിനാഥ്, കെ.സി സുരേഷ്, കെ.പി കുഞ്ഞികൃഷ്ണൻ, ഉത്തമൻ വേലിക്കാത്ത് എന്നിവർ സംസാരിച്ചു. മികച്ച സംരഭകശ്രീ പുരസ്കാരം നേടിയ ബാബു പണ്ണേരിയെ ചടങ്ങിൽ വെച്ച് മന്ത്രി അനുമോദിച്ചു.
ഭാരവാഹികൾ : പി.കെ മധുസൂദനൻ (പ്രസിഡന്റ്), സി.പി ഷൈജൻ (സെക്രട്ടറി), കണ്ണാടിയൻ ഭാസ്കരൻ, വി.വി കണ്ണൻ, കാരായി സുരേന്ദ്രൻ, പയ്യരട്ട ശാന്ത (വൈസ് പ്രസിഡന്റ്), പായം ബാബുരാജ്, ടി.കെ വത്സലൻ, കെ.സി അജിത്ത് കുമാർ, കട്ടേരി രമേശൻ(ജോയിന്റ് സെക്രട്ടറി), കെ.വി ഗോപിനാഥ് (ഖജാൻജി).