കുറ്റ്യാട്ടൂർ:- പാവന്നൂർകടവ് ഭാഗത്ത് തെരുവ് നായുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ മുതൽ പാവന്നൂർ കടവിലും സമീപ പ്രദേശത്തുമായി ഒരു കുട്ടി ഉൾപ്പെടെ 4 പേരെയാണ് തെരുവ് നായ കടിച്ചത്.
പരുക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പാവന്നൂർ കടവിലും സമീപ പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്.