വളപട്ടണം :- പുതിയതെരു ടൗണിലെ ഡിവൈഡറിൽ കയറിയാണ് ടാങ്കർലോറി അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്‌ച പുലർച്ചെയാണ് സംഭവം. രാവിലെ ഖലാസികൾ എത്തിയാണ് ലോറി നീക്കിയത്. കണ്ണൂരിനും പാപ്പിനിശ്ശേരിക്കുമിടയിൽ അശാസ്ത്രീയമായി നിർമിച്ച ഡിവൈഡറിൽ വാഹനങ്ങൾ കയറി അപകടങ്ങൾ പതിവവാകുകയാണ്.
രണ്ടു ദിവസം മുൻപ് വളപട്ടണം ദേശീയ പാതയിലും ചരക്കുലോറി ഡിവൈഡറിൽ കയറി ദീർഘനേരം കുടുങ്ങികിടന്നിരുന്നു. ഡിവൈഡർ തിരിച്ചറിയാനാവശ്യമായ സിഗ്നലുകൾ സ്ഥാപിക്കാത്തതാണ് അപകടങ്ങൾക്ക് പ്രധാന കാരണം. കൂടാതെ പാതയിൽ പലപ്പോഴും തെരുവുവിളക്കുകൾ കത്താത്തതും കണ്ണടയ്ക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. വളപട്ടണത്തെ സാമൂഹിക പ്രവർത്തകൻ കെ.സി. സലീം അശാസ്ത്രീയമായ ഡിവൈഡറുകൾ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ദേശീയപാതാ അതോറ്റിക്ക് പലതവണ പരാതി നൽകിയിരുന്നു.