പള്ളിപ്പറമ്പ് :- കൗകബുൽ ഹുദാ മദ്റസ, കേരള മുസ്്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് പള്ളിപ്പറമ്പ് യൂനിറ്റ് സംഘടിപ്പിച്ച . ഹുബ്ബുൽ ഹബീബ് മദനീയം ആത്മീയ മജ്്ലിസ് സമാപിച്ചു. പള്ളിപറമ്പ് മർകസുൽ ഇർശാദിയ്യയിൽ നടന്ന പഴയ പള്ളി മഖാം സിയാറത്ത് സീ ക്യൂ റബീഅ് ഡേ, കൗകബുൽ ഹുദാ മദ്റസ വിദ്യാർഥികളുടെ കലാപരിപാടി നടന്നു. ഹാഫിള് അൻസ്വാദ് ഹിശാമിയുടെ അധ്യക്ഷതയിൽ നസീർ സഖാഫി ഉദ്ഘാടനം ചെയ്യു തു. ഖലീൽ ഹുമൈദി പാലത്തുങ്കര പ്രസംഗിച്ചു.
മഴവിൽ സംഘം മാറ്റുരിക്ക കലാവിരുന്നും ഖവാലിയും എസ് എം എ സംസ്ഥാന ഉപാധ്യക്ഷൻ അബ്ദുർറശീദ് ദാരിമി ഉദ്ഘാടനവും നിർവഹച്ചു. ശമീർ അശ്റഫി കാട്ടാമ്പള്ളി ഹുബ്ബുർറസൂൽ പ്രഭാഷണം നടത്തി. വാർഡ് അംഗം കെ അശ്റഫ്, അബ്ദുർറഹ്മാൻ ഹാജി എന്നിവർ പ്രസംഗിച്ചു .
കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് നേതൃത്വത്തിൽ ഒരുമാസം നീണ്ടുനിന്ന ജൽസതുൽ മൗലിദിന്റെ സമാപന പരിപാടിക്ക് എം എം സഅദി പാലത്തുങ്കൽ തങ്ങൾ നേതൃത്വം നൽകി. മദനീയം ആത്മീയ മജ്്ലിസ് പി ആശിഖ് സഖാഫിയുടെ അധ്യക്ഷതയിൽ പി ടി അശറഫ് സഖാഫി ഉദ്ഘാടനം ചെയ്യും. മദനീയം മജ്‌ലിസിന് അബ്ദുല്ലത്വീഫ് സഖാഫി കാന്തപുരം നേതൃത്വം നൽകി. പി ടി മൊയ്തു ഹിശാമി പ്രസംഗിച്ചു.
സത്താർ ഹാജി കെ എൻ, ത്വാഹാഹുമൈദി അബ്ദുൽ ഹഖ് മുസ്്ലിയാർ, കെ. യൂസഫ്, സി എം മുസ്തഫ ഹാജി, മിദ് ലാജ് സഖാഫി, അയൂബ് ഹാജി, ഒ.കെ ഹാഷിം, സി കമാൽ ഹാജി,ടി വി ശഫീഅ്,ഹാഫിള് മിസ്അബ് ബിശ്ർ മുസ്്ലിയാർ, സൽമാൻ ടി പി, അബ്ദുൽ ഹഫീൽ കെ കെ, മുസ്തഫ കെ എൻ, ടി പി അബ്ദുർറഹ്‌മാൻ. ഹാജി സംബന്ധിച്ചു.