കട്ടോളി :- ഒക്ടോബർ 19, 20 തീയ്യതികളിൽ കട്ടോളിയിൽ വെച്ച് നടക്കുന്ന ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി സംഘാടക സമിതിയുടെ നേതൃത്വത്തിൽ കട്ടോളി കനാൽപാലത്തിൽ ശുചികരണ പ്രവർത്തനം നടത്തി.
ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ജോ: കൺവീനർ കെ.പി.ചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു.ചെയർമാൻ കെ.ഗണേഷ്കുമാർ സ്വാഗതം പറഞ്ഞു. സംഘാടക സമിതി കൺവീനർ കെ.രാമചന്ദ്രൻ സംഘാടക സമിതി ഭാരവാഹികളായ പി.സജേഷ്, പി.അനീശൻ, പി.പി.സജീവൻ, കെ.രാജീവൻ എന്നിവർ നേതൃത്വം നൽകി.