മയ്യിൽ :- തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. എഴുത്തുകാരിയും കോളേജ് അധ്യാപികയുമായ ഡോ. ആർ രാജശ്രീ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തിയത്. കുഞ്ഞുങ്ങൾക്ക് പരിചിതമായ വാക്കുകളും ചിത്രങ്ങളുമെഴുതിയായിരുന്നു തുടക്കം. ചടങ്ങിൽ കെ.സി ശ്രീനിവാസൻ സ്വാഗതം പറഞ്ഞു.