ജനങ്ങളെ ബുദ്ധിമുട്ടിലാകുന്ന മയ്യിൽ - കമ്പിൽ - കാട്ടാമ്പള്ളി റൂട്ടിലെ ബസ് സമരം ഉടൻ പിൻവലിക്കുക - BJP നാറാത്ത് ഏരിയ കമ്മിറ്റി

 

നാറാത്ത് :- ബസ് തൊഴിലാളികളെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് രണ്ട് ദിവസമായി മയ്യിൽ - കമ്പിൽ - കാട്ടാമ്പള്ളി റൂട്ടിൽ നടക്കുന്ന ബസ് തൊഴിലാളികളുടെ പണിമുടക്ക് എത്രയും പെട്ടെന്ന് തന്നെ പിൻവലിക്കണമെന്ന് ബി ജെ പി നാറാത്ത് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കണമെന്നും ബസ് തൊഴിലാളികൾക്ക് നിർഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം പോലീസ് അധികാരികൾ ചെയ്ത് കൊടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കാത്തത് കൊണ്ടാണ് കാട്ടാമ്പള്ളി റൂട്ടിൽ ബസ് തൊഴിലാളികൾക്ക് അക്രമം നേരിടേണ്ടി വരുന്നതെന്നും, ബസ് തൊഴിലാളികൾ യാത്രക്കാരോട് മാന്യമായി പെരുമാറണമെന്നും. ബിജെപി നാറാത്ത് ഏരിയ കമ്മിറ്റി പ്രസിഡന്റ്‌ശ്രീജു പുതുശ്ശേരിയും സെക്രട്ടറി പ്രശാന്ത് നാറാത്തും ആവശ്യപ്പെട്ടു.

Previous Post Next Post