കമ്പിൽ :- കണ്ണൂർ - മയ്യിൽ - ചാലോട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ഐശ്വര്യ ബസ് കമ്പിലിൽ തടഞ്ഞു നിർത്തി ബസ്സ് യാത്രക്കാരനെയും ജീവനക്കാരെയും ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസിൻ്റെ ഭാഗത്തുനിന്നും കർശനമായ ഇടപെടൽ ഉണ്ടാകണമെന്നും കമ്പിൽ സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം ആവശ്യപ്പെട്ടു.
' സംഭവത്തിനു ശേഷം ബസ്സ് ജീവനക്കാർ നടത്തിവരുന്ന പണിമുടക്ക് അന്യായവും പ്രതിഷേധാർഹവുമാണ്. കുറ്റക്കാർക്കെതിരെ പോലീസ് നടപടി സ്വീകരിച്ച് വന്നിട്ടും തൊഴിലാളി കൂട്ടായ്‌മയുടെ പേരിൽ നടത്തുന്ന പണിമുടക്ക് ന്യായീകരിക്കാൻ പറ്റുന്നതല്ല. ഇത്തരം മിന്നൽ പണിമുടക്ക് മൂലം ജനങ്ങൾ യാത്രാ ദുരിതം അനുഭവി ക്കുക്കയാണ്. രണ്ട് സംഭവങ്ങളും ജനങ്ങൾക്ക് എതിരെയുള്ളതാണ്. ഇത്തരം സംഭവ ങ്ങൾ ആവർത്തിക്കാതിരിക്കാൻ നിയമപാലകരും ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരും ബസ്സ് ജീവനക്കാരും ഉൾപ്പെടുന്ന കൂട്ടായ്മ രൂപീകരിക്കണമെന്നും ബസ്സ് ഗതാഗതം പുനസ്ഥാപിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും' സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം ആവശ്യപ്പെട്ടു.