ബെംഗളൂരു ബസ് നിരക്കിന്റെ അനിയന്ത്രിത വർധനവ് തടയാൻ ഹെൽപ് ലൈൻ ആരംഭിച്ചു
ബെംഗളുരു :- അവധി സീസണുകളിലും വാരാന്ത്യങ്ങളിലും സ്വകാര്യ ബസ് നിരക്ക് അനിയന്ത്രിതമായി വർധിപ്പിക്കുന്നതു തടയാൻ കർണാടക ഗതാഗത വകുപ്പ് കൺട്രോൾ റൂമും ഹെൽപ് ലൈനും ആരംഭിച്ചു. ദീപാവലി പ്രമാണിച്ച് തിരക്ക് കൂടുതലുള്ള 30ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസുകളിൽ 5000 രൂപ വരെയാണ് നിരക്ക്. ഉയർന്ന നിരക്ക് ഈടാക്കുന്ന ബസ് ഉടമകൾക്കെതിരെ പരാതിപ്പെടാനുള്ള നമ്പർ : 9449863429, 9449863426.