മയ്യിൽ - കമ്പിൽ കാട്ടാമ്പള്ളി റൂട്ടിലെ ബസ് സമരം അവസാനിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മയ്യിൽ പോലീസിലും RTO യ്ക്കും യൂത്ത് ലീഗ് നിവേദനം നൽകി


മയ്യിൽ :- കഴിഞ്ഞ ദിവസം കമ്പിൽ ടൗണിൽ ബൈക്ക് യാത്രികനും  ബസ് ജീവനക്കാരുമായി ഉണ്ടായ നിസാര വാക്കു തർക്കത്തെ തുടർന്ന് മയ്യിൽ - കമ്പിൽ - കാട്ടാമ്പള്ളി റൂട്ടിൽ നടത്തുന്ന മിന്നൽ ബസ് പണിമുടക്ക് ഉടൻ പിൻവലിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ റീജിണ്യൽ ട്രാൻസ് പോർട്ട് ഓഫീസർക്കും , മയ്യിൽ പോലീസ് SHO യ്ക്കും നിവേദനം നൽകി . 

' കമ്പിൽ ടൗണിൽ നടന്ന സംഭവത്തിൽ ബസ് യാത്രക്കാരന് പരിക്ക് പറ്റിയിരുന്നു, എന്നാൽ നാട്ടുകാരുടെ സംരക്ഷണ ഫലമായി ബസ് ജീവനക്കാർ പരിക്കേൽക്കാതെ രക്ഷപ്പെടുകയും ചെയ്തിരുന്നു, സംഭവം നടന്ന് അൽപ സമയത്തിനകം തന്നെ നാട്ടുകാരുടെ സഹായത്തോടെ  പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടും "ജീവനക്കാരെ ആക്രമിച്ചു " എന്ന വ്യാജ പ്രചാരണം നടത്തി അർദ്ദ രാത്രിയിൽ ബസ് മിന്നൽ പണിമുടക്ക് സമരം ജീവനക്കാർ പ്രഖ്യാപിച്ച് നടത്തി വരികയാണ്,  അർദ്ദരാത്രിയിൽ സമരം പ്രഖ്യാപിച്ചത് മൂലം അതിരാവിലെ ട്രൈൻ യാത്രയ്ക്കും , ജോലി - വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോവേണ്ട ഒട്ടേറെ സാധാരണക്കാരാണ്  പ്രയാസം നേരിട്ടത്. ഇത് അക്രമിയിൽ നിന്നും ബസ് ജീവനക്കാരെ സംരക്ഷിച്ച പൊതു ജനങ്ങളെ ദ്രോഹിക്കുന്ന പ്രവണതയാണ് മിന്നൽ സമരത്തിലൂടെ ബസ് ജീവനക്കാർ കാണിച്ചതെന്നും ഇത് നീതീകരിക്കാനാവില്ല' യെന്നും മുസ്‌ലിം യൂത്ത് ലീഗ് കൂട്ടി ചേർത്തു.

ഈ മേഖലയിലെ ബസ് ജീവനക്കാരെ നിയന്ത്രിക്കുന്നത് ഔദ്യോഗിക യൂണിയനുകളല്ലെന്നും മറ്റും വിമർശനമുയരുന്നുണ്ട്. അതിനാൽ മേൽ പ്രശ്നത്തിൽ സാധാരണ ജനങ്ങളും വിദ്യാർത്ഥികളും അനുഭവിക്കുന്ന പ്രയാസത്തിൽ പരിഹാരം കാണാൻ കണ്ണൂർ റീജിണ്യൻ ട്രാൻസ്പോർട്ട് ഓഫീസറും അടിയന്തിരമായി ഇടപെട്ട് സമരം പിൻവലിപ്പിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി , ജനറൽ സെക്രട്ടറി ജാബിർ പാട്ടയം എന്നിവർ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.





Previous Post Next Post