പളളിപ്പറമ്പ്:- കണ്ണൂർ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ മുൻ പ്രസിഡണ്ട് സതീശൻ പാച്ചേനിയുടെ രണ്ടാം വാർഷിക ചരമദിന ദിനത്തോടനുബന്ധിച്ച് പള്ളിപ്പറമ്പ് ബൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പള്ളിപ്പറമ്പിൽ അനുസ്മരണ യോഗവും, സബ്ജില്ല കലോൽസവത്തിൽ വിജയികളായ പള്ളിപ്പറമ്പ് ഗവ: എൽ പി സ്കൂളിലെ വിദ്യാർത്ഥികളെയും അനുമോദിച്ചു.
ബൂത്ത് പ്രസിഡണ്ട് (ഇൻ ചാർജ്)യഹ്യ സി യുടെ അദ്ധ്യക്ഷതയിൽ INTUC ജില്ല സിക്രട്ടറി ഷമീർ പള്ളിപ്രം ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് അമൽ കുറ്റ്യാട്ടൂർ, കോൺഗ്രസ് സേവാദൾ ജില്ല ട്രഷറർ മൂസ പള്ളിപ്പറമ്പ്, അമീർ എ പി അബ്ദുള്ള കൈപ്പയിൽ, ഷംസുകൂളിയാൽ, ശുക്കൂർ കെ പി, റാഫി പറമ്പിൽ, ബൂത്ത് സെക്രട്ടറി അശ്രഫ് കെ സ്വാഗതവും അമീർ എൽ നന്ദിയും പറഞ്ഞു.