പള്ളിപ്പറമ്പ്:- SKSSF പാലത്തുങ്കര ക്ലസ്റ്റർ സംഘടിപ്പിച്ച സർഗലയം24 ഇന്ന് പള്ളിപ്പറമ്പ് ഹിദായത്തുസ്വീബിയാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ച് നടന്ന പരിപാടയിൽ പാലത്തുങ്കര ശാഖക്ക് ഒന്നാം സ്ഥാനവും, കാലടി ശാഖക്ക് രണ്ടാം സ്ഥാനവും, കമ്പിൽ യൂണിറ്റിന് മൂന്നാം സ്ഥാനവും നേടി.
വനിതാ വിഭാഗത്തിൽ നിസ് വ ഓവർഓൾ പള്ളിപ്പറമ്പ് ഒന്നുംപാലത്തുങ്കര സെക്കന്റ് സ്ഥാനവും നേടി.സമാപന പൊതുസമ്മേളനംഹംസ മൗലവിയുടെ അദ്ധ്യക്ഷതയിൽ സമസ്ത കണ്ണൂർ ജില്ല മുശവറ അംഗം മൊയ്തു നിസാമി കാലടി ഉദ്ഘാടനം ചെയ്തു.
SKSSF കമ്പിൽ മേഖല പ്രസിഡണ്ട് ഇൻഷാദ് മൗലവി, SKSSF മേഖല സിക്രട്ടറി റിയാസ് പാമ്പുരുത്തി, വാർഡ് മെമ്പർ അഷ്റഫ്, എം വി മുസ്തഫ,ജംഷീർ പാവന്നൂർ, സുഹൈൽ നിരത്തു പാലം, മുനീർ അസ്അദി, ജുനൈദ് അസ് അദി, ഹാഫിള് അമീൻ ഫൈസി, ലത്തീഫ് പളളിപ്പറമ്പ് , മുത്തലിബ് ഹുദവി സത്താർ ഹാജി,അബ്ദുൽ ഖാദർ ,അബ്ദുറഹ്മാൻ, ഇസ്മായിൽ ഖാസിമി,അസിസ് മാസ്റ്റർ, ഹനീഫ, ഖൈറുദ്ധീൻ കെ വിപ്രസംഗിച്ചു. അബ്ദുൽ ബാരി നെല്ലിക്കപ്പാലം സ്വാഗതവും റാഷിദ് കടൂർ നന്ദിയും പറഞ്ഞു.