പള്ളിപ്പറമ്പ് :- കൗകബുൽ ഹുദാ മദ്റസ, കേരള മുസ്്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് പള്ളിപ്പറമ്പ് യൂണിറ്റ് സംഘടിപ്പിച്ച ഹുബ്ബുൽ ഹബീബ് മദനീയം ആത്മീയ മജ്്ലിസ് ഇന്ന് പള്ളിപ്പറമ്പ് മർകസുൽ ഇർശാദിയ്യയിൽ സമാപിക്കും. ഇന്നലെ മഴവിൽ സംഘം മാറ്റുരക്കുന്ന കലാവിരുന്നും ഖവാലിയും നടന്നു. എസ് എം എ സംസ്ഥാന ഉപാധ്യക്ഷൻ അബ്ദുൾ റശീദ് ദാരിമി ഉദ്ഘാടനം ചെയ്തു. ശമീർ അശ്റഫി കാട്ടാമ്പള്ളി ഹുബ്ബുർ റസൂൽ പ്രഭാഷണം നടത്തി. വാർഡ് അംഗം കെ.അശ്റഫ്, അബ്ദുറഹ്‌മാൻ ഹാജി എന്നിവർ സംസാരിച്ചു.
വൈകുന്നേരം 4.30ന് കേരള മുസ്്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് നേതൃത്വത്തിൽ ഒരുമാസം നീണ്ടുനിന്ന ജൽസതുൽ മൗലിദിന്റെ സമാപന പരിപാടി എം എം സഅദി പാലത്തുങ്കര തങ്ങൾ നിർവഹിക്കും. രാത്രി ഏഴിന് മദനീയം ആത്മീയ മജ്്ലിസ് പി.ആശിഖ് സഖാഫിയുടെ അധ്യക്ഷതയിൽ പി.ടി അശറഫ് സഖാഫി ഉദ്ഘാടനം ചെയ്യും. മദനീയം മജ്‌ലിസിന് അബ്ദുല്ലത്വീഫ് സഖാഫി കാന്തപുരം നേതൃത്വം നൽകും.