മയ്യിൽ :- ഇടൂഴി ഇല്ലം ആയുർവേദ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് എല്ലാവർഷവും നടത്തിവരാറുള്ള ഇടൂഴി നവരാത്രി സാംസ്കാരിക ഉത്സവം ഒക്ടോബർ 6, 7, 8 തീയതികളിലായി മയ്യിൽ ഇടൂഴി ഇല്ലം അങ്കണത്തിൽ വച്ച് നടക്കും. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ കെ.വി മോഹൻകുമാർ വിശിഷ്ടാതിഥിയാകും. കെ.കെ മാരാർ, രമേശൻ ബ്ലാത്തൂർ, ഡോ ശ്യാം കൃഷ്ണൻ, രാധാകൃഷ്ണൻ പട്ടന്നൂർ, സി.പി ചന്ദ്രൻ വിവിധ ദിവസങ്ങളിലായി സാംസ്കാരിക ഉത്സവത്തിൽ പങ്കുചേരും.
കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം നേടിയ ഡോ ശ്യാം കൃഷ്ണൻ, നെൽകൃഷി രംഗത്ത് മുന്നേറ്റം കാഴ്ചവച്ച മയിൽ റൈസ് പ്രൊഡ്യൂസേഴ്സ് കമ്പനി എന്നിവരെ ചടങ്ങിൽ ആദരിക്കും. സമകാലിന സാഹിത്യ മേഖലയെ കുറിച്ചുള്ള വിശകലനമായ സാഹിത്യ സഭ, ഇരുന്നൂറോളം പ്രാദേശിക കലാകാരന്മാരുടെ വിവിധ കലാപരിപാടികൾ, പാലക്കാട് ശരൺ അപ്പു നയിക്കുന്ന ഹാർമോണിയോത്സവം എന്നിവ വിവിധ ദിവസങ്ങളിലായി അരങ്ങേറുന്നു.