ശ്രീശങ്കര ആധ്യാത്മിക പഠന ഗവേഷണ കേന്ദ്രം നവരാത്രി ആഘോഷിച്ചു

 


ഏച്ചൂർ:-ശ്രീശങ്കര ആധ്യാത്മിക പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഏച്ചൂർ കോട്ടം ശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷം നടത്തി.ശ്രീശങ്കര ചെയർമാൻ രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ഇ പി രത്നാകരൻ അധ്യക്ഷത വഹിച്ചു.

രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ലിജിന എംപി, ബിഡിഎസിനു ഒന്നാം റാങ്ക് നേടിയ നവ്യ ഇപി,ഗുരുപൂജ പുരസ്കാരം നേടിയ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ,പ്രശസ്ത കവി മധു നമ്പ്യാർ മാതമംഗലം, നോവലിസ്റ്റ് രാജൻ അഴീക്കോടൻ, പ്രശസ്ത  ചുമർചിത്രകാരി സുലോചന മാഹി എന്നിവരെ ആദരിച്ചു.എംകെ ആനന്ദ കൃഷ്ണൻ മാസ്റ്റർ ആശംസ അർപ്പിച്ചു.ബിജേഷ് മുണ്ടേരി സ്വാഗതവും, സജേഷ് കെ കെ നന്ദിയും പറഞ്ഞു.50 ൽ പരം കലാകാരന്മാരുടെ പരിപാടികളും അരങ്ങേറി.

Previous Post Next Post