അഴീക്കോട്:-വഖഫ് ഭേദഗതി ബില്ല് ആശങ്കകളും പരിഹാരവും"എന്ന പ്രമേയത്തില്‍ എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ "ടേബിള്‍ ടോക്ക്" സംഘടിപ്പിക്കുകയും വഖഫ് സംരക്ഷണ സമിതി രുപീകരിക്കുകയും ചെയ്തു.
കോട്ടക്കുന്ന് ഫിദ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിൽ തലശ്ശേരി ബാറിലെ അഭിഭാഷകനും എസ്.ഡി.പി.ഐ. ജില്ലാ കമ്മിറ്റി അംഗവുമായ അഡ്വ: കെ സി ഷബീര്‍ മോഡറേറ്ററായി.വഖഫ് സംരക്ഷണ സമിതികൺവീനറായി അഡ്വ: അബ്ദുൾ ഖാദറിനെ തിരഞ്ഞെടുത്തു.ജോയിൻ കൺവീനർമാർ : അബ്ദുള്ള നാറാത്ത്, മുനീർ മാസ്റ്റർ,കെ സി സലീംകമ്മിറ്റി അംഗങ്ങൾ:-മുഹമ്മദ് അൻസാരി അൽ ഖാസിമി,അഡ്വ: ജാഫർ,അസീസ് മാസ്‌റ്റർ,അഹ്‌മദ് നയീർ,സി ഷാഫി,ഖാലിദ്,റഷീദ് ഹാജി.
മുസ്ലിംകളെ അപരവല്‍ക്കരിക്കാനും വഖഫ് സ്വത്തുക്കള്‍ കൈയ്യടക്കാനുമുള്ള മോദി സര്‍ക്കാരിന്റെ നീക്കമാണ് പുതിയ വഖഫ് ഭേദഗതി ബില്ലെന്നും, ഇതിനെതിരേ പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്താനും ടേബിൾ ടോക്ക് തീരുമാനിച്ചു..
അഡ്വ: അബ്ദുൾ ഖാദർ,മുനീർ മാസ്‌റ്റർ,മുഹമ്മദ് അൻസാരി അൽ ഖാസിമി,അഡ്വ: ജാഫർ,അസീസ് മാസ്റ്റർ,അഷ്‌കർ മൗലവി,കെ സി സലീം,സിദ്ദീഖുൽ അക്‌ബർ,ഷുക്കൂർ മാങ്കടവ്,റഹീം പൊയ്‌തുംകടവ് സംസാരിച്ചു.