പി.പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി


ചേലേരി :- കണ്ണൂർ എ.ഡി.എം നവിൻ ബാബുവിൻ്റെ ആത്മഹത്യക്ക് കാരണകാരിയായ  പി.പി ദിവ്യയെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ട്  ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ചേലേരി യു.പി സ്കൂൾ പരിസരത്തു നിന്ന് പ്രതിഷേധ പ്രകടനം ആരംഭിച്ചു. 

ചേലേരി ബസാറിൽ നടന്ന സമാപന യോഗം ഭാരതിയ ദളിത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയ്ലേരിയൻ ഉദ്ഘാടനം ചെയ്തു. എ.കെ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ രഘുനാഥൻ മാസ്റ്റർ, പ്രഭാകരൻ മാസ്റ്റർ, മുരളിമാസ്റ്റർ, മുൻ മണ്ഡലം പ്രസിഡണ്ട് എം.വി പ്രേമാനന്ദൻ, സേവാദൾ ബ്ലോക്ക് പ്രസിഡണ്ട് ഷംശു കൂളിയാൽ, മഞ്ജുള , അനിൽ കുമാർ, അഖിലേഷ് , കെ.വി. പ്രഭാകരൻ എന്നി നേതാക്കൾ പ്രസംഗിച്ചു. അശോകൻ, വേലായുധൻ രാഗേഷ്, പ്രഭാകരൻ, ഭാസ്കരൻ കാഞ്ഞരകണ്ടി എന്നിവർ നേതൃത്വം നൽകി.  അശോകൻ മാരാർ നന്ദി പറഞ്ഞു.

Previous Post Next Post