കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മയ്യിൽ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വയോജന ദിനം ആചരിച്ചു


മയ്യിൽ :- കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മയ്യിൽ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മയ്യിൽ ബ്ലോക്ക് കമ്മറ്റി ഹാളിൽ ലോക വയോജന ദിനം സമുചിതമായി ആചരിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.വി യശോദ ടീച്ചർ അധ്യക്ഷത വഹിച്ചു പ്രശസ്ത വാഗ്മിയും എഴുത്ത്യ കാരനുമായ ഇ.പി.ആർ. വേശാല ഉദ്ഘാടന കർമം നിർവഹിച്ചു. 

മുൻ ബ്ലോക്ക് പ്രസിഡന്റ് മാരായ കെ.ബാലകൃഷ്ണൻ, കെ.പത്മനാഭൻ മാസ്റ്റർ, രവി നമ്പ്രം , രാജേന്ദ്രൻ പി.വി, കെ.കെ ലളിതകുമാരി ടീച്ചർ എന്നിവർ സംസാരിച്ചു. മയ്യിൽ ആയുർവേദ ഹോസ്പിറ്റൽ യോഗ ഇൻഷ്ട്രക്ടർ നിധീഷ്.കെ , മയ്യിൽ CHC ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രിയേഷ്.ജി എന്നിവർ ആരോഗ്യ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ബ്ലോക്ക് സെക്രട്ടറി സി.പത്മനാഭൻ സ്വാഗതവും ജോ.സെക്രട്ടറി സി.രാമകൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.



Previous Post Next Post