മയ്യിൽ :- പാവന്നൂർ ദാറുൽ ഇഹ്സാൻ അക്കാദമിയുടെ കീഴിൽ വാദീ ഇഹ്സാൻ ബദ് രിയ്യ ജുമാ മസ്ജിദ് അങ്കണത്തിൽ മർഹും അബ്ദുല്ല ഹാജി നഗറിൽ വിവിധ പരിപാടികളോടെ നടത്തിയ മീലാദ് ക്യാമ്പയിൻ സമാപിച്ചു. സമാപന സമ്മേളനം പ്രസിഡണ്ട് ഉമർ ഹാജിയുടെ അധ്യക്ഷതയിൽ ദാറുൽ ഇഹ്സാൻ ജനറൽ സെക്രട്ടറി Acu. Pr: ഹംസ സഖാഫി അൽബദവി ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പാൾ സഈദ് സഖാഫി അൽഅർശദി മുഖ്യ പ്രഭാഷണം നടത്തി. ദർസ്, മദ്റസ വിദ്യാർത്ഥികളുടെ വിവിധ ഭാഷകളിലായി വൈവിധ്യമാർന്ന കലാസാഹിത്യ മത്സരങ്ങളും റൗളതുൽ ഇഹ്സാൻ ബുർദ ടീമിൻ്റെ തസ്നീമെ ഇശ്ഖും നടന്നു. യൂസുഫ് സഅദിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച സമാപന സമ്മേളനത്തിൽ ചെയർമാൻ അനസ് സ്വാഗതവും കൺവീനർ സിനാൻ നന്ദിയും പറഞ്ഞു.