തളിപ്പറമ്പ് സൗത്ത് ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി

 

മയ്യില്‍:-തളിപ്പറമ്പ് സൗത്ത് ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് നിയുക്ത പ്രസിഡന്റ് അഡ്വ.കെ.കെ. രത്‌നകുമാരി ഉദ്ഘാടനം ചെയ്തു.   ജില്ലാ പഞ്ചായത്തംഗം എന്‍.വി. ശ്രീജിനി അധ്യക്ഷത വഹിച്ചു.  ശാസ്ത്ര, ഗണിത ശാസ്ത്ര, ഐ.ടി.മേളകളാണ് ആദ്യ ദിനത്തില്‍ നടന്നത്. 

ഇന്ന് സാമൂഹ്യശാസ്ത്രമേള, പ്രവൃത്തി പരിചയമേള എന്നിവ നടക്കും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജാന്‍സിജോണ്‍ വിശദീകരണം നടത്തി.  ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം കെ.പി. രേഷ്മ, പ്രിന്‍സിപ്പല്‍ എം.കെ. അനൂപ്കുമാര്‍, പഞ്ചായത്തംഗം ഇ.എം. സുരേഷ്ബാബു, ബി.പി.സി. ഗോവിന്ദന്‍ എടാടത്തില്‍,  കെ.സി.പത്മനാഭന്‍,  പി.പി. സുരേഷ്ബാബു, പ്രിന്‍സിപ്പല്‍  എ.വി.ജയരാജന്‍, കെ.കെ. വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.  

ചടങ്ങില്‍  മികച്ച എന്‍.എസ്.എസ്. ക്ലസ്റ്റര്‍ കണ്‍വീനര്‍ക്കുള്ള സംസ്ഥാന തല പുരസ്‌കാരം നേടിയ സി.വി. ഹരീഷ്‌കുമാരിനെ ആദരിച്ചു. ശനിയാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.വി. അജിത ഉദ്ഘാടനം ചെയ്യും.

Previous Post Next Post