മയ്യിൽ :- കണ്ണൂർ ജില്ലയിലെ പ്രശസ്ത പഴയകാല ആര്യവൈദ്യനും, മയ്യിൽ എ എൽ പി സ്കൂൾ മുൻ മേനേജരും, സംസ്കൃത പണ്ഡിതനും ആയിരുന്ന യശശ്ശരീരനായ ആര്യവൈദ്യൻ കെ എൻ ദാമോദരൻ നായരുടെ ജന്മശതാബ്ദി വർഷം ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ നടത്തുവാൻ തീരുമാനിച്ചു.
എം പ്രേമലത ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന ആലോചന യോഗത്തിൽ രാധാകൃഷ്ണൻ മാണിക്കോത്ത് സ്വാഗത ഭാഷണം നടത്തി, മുരളീധരൻ മാണിക്കോത്ത്, രാജീവ് മാണിക്കോത്ത്, കെ എൻ രാമചന്ദ്രൻ, ഇ കെ വി ദാമോദരൻ എന്നിവർ സംസാരിച്ചു.