വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത്‌ ഇലക്ഷൻ കൺവെൻഷൻ നടത്തി

 



ചേലേരി:-വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ 2024- 25 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.. ചേലേരിമുക്കിൽ നടന്ന ഇലക്ഷൻ കൺവെൻഷൻ വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ഷുഹൈബ് മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. മുഹമ്മദ്‌ എം വി അദ്യക്ഷത വഹിച്ചു. 

ഇലക്ഷൻ നടപടികൾക്ക് സാബിറ ടീച്ചർ ഇരിട്ടി നേതൃത്വം നൽകി.പ്രസിഡൻ്റായി  കെ കെ നിഷ്ത്താറിനെയും സെക്രട്ടറിയായി മുഹമ്മദ്‌ എം വി യെയും ട്രഷറർ ആയി സീനത്ത് കെ പി യെയും തെരഞ്ഞെടുത്തു.

കമ്മറ്റി അംഗങ്ങളായി അനീഷ് പാലച്ചാൽ, നൂറുദ്ധീൻ പി. വി , അബ്ദു റസാഖ്.സി ,നൗഷാദ് കെ.കെ, ടി പി മുഹമ്മദ്, അസ്ലം എ വി എന്നിവരെയും തിരഞ്ഞെടുത്തു.

Previous Post Next Post