കമ്പിൽ :- ഇന്നലെ ബസ് ജീവനക്കാരുമായുണ്ടായ നിസാര വാക്കു തർക്കത്തെ തുടർന്ന് ബസ് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടും "ജീവനക്കാരെ ആക്രമിച്ചു " എന്ന വ്യാജ പ്രചാരണം നടത്തി ബസ് മിന്നൽ പണിമുടക്ക് സമരം പ്രഖ്യാപിച്ചത് നീതീകരിക്കാനാവാത്തതാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസ്താവിച്ചു.
അക്രമിയിൽ നിന്നും ബസ് ജീവനക്കാരെ സംരക്ഷിച്ച പൊതു ജനങ്ങളെ ദ്രോഹിക്കുന്ന പ്രവണതയാണ് മിന്നൽ സമരത്തിലൂടെ ബസ് ജീവനക്കാർ കാണിച്ചതെന്നും, സമരം ഉടൻ അവസാനിപ്പിച്ചിട്ടില്ലെങ്കിൽ പ്രതിഷേധവുമായി രംഗത്ത് വരുമെന്നും മുസ്‌ലിം യൂത്ത് ലീഗ് മുന്നറിയിപ്പ് നൽകി.