തിരുവനന്തപുരം :- പ്രൈമറി സ്കൂളുകളിലെ ഐ.ടി പഠനം മെച്ചപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ നിരീക്ഷണത്തിനിറങ്ങുന്നു. പുതിയ പാഠ്യപദ്ധതിയുമായി സംയോജിപ്പിച്ച് നിർമിതബുദ്ധി ഉൾപ്പെടെയുള്ളവ പഠിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെങ്കിലും സ്‌കൂൾ തലത്തിൽ ഐ.ടി പഠനം ഫലപ്രദമല്ല. ഇതു പരിഹരിക്കാൻ എ.ഇ.ഒ മാർ സ്‌കൂൾ സന്ദർശിച്ച് ഐ.ടി പഠനം ഉറപ്പാക്കണമെന്നാണ് നിർദേശം. ഇതിനായി വിദ്യാഭ്യാസവ കുപ്പ് പ്രത്യേകം ഉത്തരവിറക്കി .എൽ.പി, യു.പി ക്ലാസുകളിൽ ഐ.സി.ടി പാഠപുസ്തകങ്ങൾ ഫലപ്രദമായി വിനിമയം ചെയ്യാനുള്ള ക്രമീകരണങ്ങളൊരുക്കാൻ പ്രഥമാധ്യാപകർക്കാണ് ചുമതല. പഠനം സ്കൂൾ തലത്തിൽ ഉറപ്പാക്കുകയും വേണം. പ്രഥമാധ്യാപകരും എ.ഇ.ഒ.മാരും പുരോഗതി വിലയിരുത്തണം. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇത്തരം പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
സ്കൂളുകൾക്കു ള്ള സാങ്കേതികസഹായം ആവ ശ്യമെങ്കിൽ അതു ലഭ്യമാക്കാൻ കൈറ്റിനെയും ചുമതലപ്പെടുത്തി. പ്രൈമറിതലത്തിൽ ഐ.ടി. പഠനത്തിനായി 'കളിപ്പെട്ടി' എന്ന പേരിലാണ് പുസ്തകങ്ങൾ. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ മാധ്യമങ്ങളിൽ ഇതു പഠിപ്പിക്കും. വിവിധ കളികളിലൂടെ കുട്ടികളെ ഐ.ടി പഠിപ്പിക്കുന്ന രീതിയാണ് അവ ലംബിക്കുക. കുട്ടികൾക്ക് ഐ.ടി നൈപുണിയും ഐ.ടി അധിഷ്ഠിത അറിവും നേടാൻ സഹായ കരമായ ഉള്ളടക്കം പുതിയ പാഠപുസ്തകങ്ങളുമായി സംയോജിപ്പിക്കും. പാഠ്യപദ്ധതി പരിഷ്രണത്തിന്റെ ഭാഗമായി ഈ വർഷം ഒന്ന്, മൂന്ന് ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങൾ. അടുത്ത വർഷം രണ്ട്, നാല് ക്ലാസുകളിലും പുതിയ പുസ്തകങ്ങളെത്തും. പ്രൈമറി സ്‌കൂൾ അധ്യാപകർക്കുള്ള ഐ.ടി പരിശീലനം ഈ മാസം തുടങ്ങും. യു.പി സ്കൂൾ അധ്യാപകർക്കുള്ള പരിശീലനം പൂർത്തിയായി.