കണ്ണൂര്‍:-കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ പരാതിക്കാരന്റെ ഒപ്പ് വ്യാജം. പരാതിക്കാരന് പ്രശാന്തിന്റെ ഒപ്പാണ് വ്യാജം. പെട്രോള്‍ പമ്പിനായുള്ള പാട്ടക്കരാറിലെയും പരാതിയിലെയും പ്രശാന്തിന്റെ ഒപ്പുകള്‍ തമ്മില്‍ വ്യത്യാസമുണ്ട്. പരാതിയില്‍ പ്രശാന്തനെന്നും കരാറില്‍ പ്രശാന്തെന്നുമാണ് പേരുള്ളത്.