ചട്ടുകപ്പാറ:- ഒക്ടോബർ 19, 20 കട്ടോളിയിൽ നടക്കുന്ന CPI(M) വേശാല ലോക്കൽ സമ്മേളനത്തിൻ്റെ ഭാഗമായി കമ്പവലി മൽസരം സംഘടിപ്പിച്ചു. വലിയ വെളിച്ചം പറമ്പിൽ നടന്ന മൽസരം ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ ഉൽഘാടനം ചെയതു. സംഘാടക സമിതി ചെയർമാൻ കെ.ഗണേശൻ അദ്ധ്യക്ഷ്യം വഹിച്ചു. സംഘാടക സമിതി കൺവീനർ കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.
ബ്രാഞ്ച് അടിസ്ഥാനത്തിൽ നടന്ന മൽസരത്തിൽ വെള്ളൊലിപ്പിൻചാൽ ബ്രാഞ്ച് വിജയിയായി.രണ്ടാം സ്ഥാനം വലിയ വെളിച്ചം പറമ്പ് ബ്രാഞ്ചിന് ലഭിച്ചു. സത്രീകൾക്ക് വേണ്ടി നടത്തിയ മൽസരത്തിൽ കെ.കെ.പ്രസന്ന ആൻ്റ് ടീം വിജയിച്ചു.രണ്ടാം സ്ഥാനം സി.സിത്താര ആൻ്റ് ടീമിന് ലഭിച്ചു.