വഴിത്തർക്കം നിലനിൽക്കുന്ന സ്ഥലത്തെ അപകടകരമായ തെങ്ങും മാവിന്റെ ശിഖരങ്ങളും പഞ്ചായത്ത് മുറിച്ചുമാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷൻ


കണ്ണൂർ :- വഴിത്തർക്കം നിലനിൽക്കുന്ന സ്ഥലത്ത് താമസിക്കുന്നവരുടെ വസ്തുവിൽ അപകടകരമായി നിൽക്കുന്ന തെങ്ങും മാവിന്റെ ശിഖരങ്ങളും ജീവനും സ്വത്തിനും ഭീഷണിയാണെന്ന് കണ്ടെത്തിയാൽ കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിയമാനുസരണം അവ മുറിച്ചുമാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

കുന്നോത്ത് പറമ്പ് പഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. തെങ്ങും മാവിന്റെശിഖരങ്ങളും പഞ്ചായത്ത് മുറിച്ചുമാറ്റേണ്ടി വന്നാൽ പാനൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഉത്തരവ് കൈപ്പറ്റി 3 മാസത്തിനകം പഞ്ചായത്ത് സെക്രട്ടറി സ്വീകരിച്ച നടപടികളെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. മാവിലേരി ചെണ്ടയാട് സ്വദേശിനി തന്റെ വീടിന് ഭീഷണിയായ തെങ്ങ് മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി.



Previous Post Next Post