ചട്ടുകപ്പാറ:- CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ 11,12.13 തീയ്യതികളിൽ മുല്ലക്കൊടി വെച്ച് നടക്കൂന്ന മയ്യിൽ ഏറിയ സമ്മേളനത്തിൻ്റെ ഭാഗമായി പതാകദിനം ആചരിച്ചു.
ലോക്കൽ കമ്മറ്റി ചട്ടുകപ്പാറ GHSS ജംഗ്ഷനിൽ പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ, ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.വി.പ്രതീഷ് ,പി.പി.സുരേന്ദ്രൻ, പി.സജേഷ്, വി.വി.വിജയലക്ഷ്മി എന്നിവർ നേതൃത്വം നൽകി. ലോക്കലിലെ മുഴുവൻ ബ്രാഞ്ചിലും കൊടിതോരണങ്ങൾ അലങ്കരിച്ചു കൊണ്ട് പതാകദിനം ആചരിച്ചു.