IMNSGHSS മയ്യിൽ 1988-89 SSLC ബാച്ച് 'ദലമർമ്മരം' സഹപാഠി കൂട്ടായ്‌മയുടെ നേതൃത്വത്തിൽ അനുമോദനം സഘടിപ്പിച്ചു


മയ്യിൽ :- IMNSGHSS മയ്യിൽ 1988-89 SSLC ബാച്ച് 'ദലമർമ്മരം' സഹപാഠി കൂട്ടായ്‌മയുടെ നേതൃത്വത്തിൽ മയ്യിൽ ഗ്രാമപഞ്ചായത്തിലെ മികച്ച വനിതാ കർഷക അവാർഡ് ജേതാവ് കെ.പ്രീതയെ അനുമോദിച്ചു. മയ്യിൽ കൃഷി ഓഫീസർ എസ്.പ്രമോദ്  ഉപഹാരവും ക്യാഷ് പ്രൈസും പൊന്നാടയും നൽകി അനുമോദിച്ചു. ദലമർമ്മരം ചെയർമാൻ സുനിൽ കുമാർ.കെ അധ്യക്ഷത വഹിച്ചു. 

സഹപാഠികൾ ആശംസകളർപ്പിച്ചു കൊണ്ട് സംസാരിച്ചു. അടുക്കള തോട്ടം ഫലപ്രദമാക്കാൻ വേണ്ട കാര്യങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ട് പ്രീത മറുപടിപ്രസംഗം നടത്തി. ചടങ്ങിൽ കൺവീനർ എം.കെ രാജീവൻ സ്വാഗതവും പ്രഭാജ്യോതി നന്ദിയും പറഞ്ഞു. 

Previous Post Next Post