IRPC കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് വീൽ ചെയർ നൽകി


കൊളച്ചേരി :-
ചാത്തമ്പള്ളി കുഞ്ഞിരാമൻ, കല്യാണി എന്നിവരുടെ സ്മരണാർഥം കുടുംബാംഗങ്ങൾ വീൽ ചെയർ സംഭാവനയായി നൽകി.ചടങ്ങിൽ CPIM കൊളച്ചേരി LC മെമ്പർ രാമകൃഷ്ണൻ മാസ്റ്റർ വീൽ ചെയർ ഏറ്റുവാങ്ങി. സഖാവ് കെ.വി.ഗോപാലൻ വീൽചെയർ കൈമാറി.

 IRPC കൊളച്ചേരി സോണൽ ഗ്രൂപ്പ് ചെയർമാൻ പി.പി.കുഞ്ഞിരാമൻ വാർഡ് മെമ്പർമാരായ സീമ.കെ.സി. പ്രീയേഷ്.കെ, ബാബു.പി എന്നിവർ സംസാരിച്ചു. LC മെമ്പർ ഇ.പി.ജയരാജൻ അധ്യക്ഷത വഹിച്ചു. സി. രമേശൻ നന്ദി പറഞ്ഞു.

Previous Post Next Post