ഗാന്ധി ജയന്തി ദിനത്തിൽ യങ് സ്റ്റാർ സ്പോർട്സ് ക്ലബ്‌ കവിളിയോട്ടുചാലിന്റെ നേതൃത്വത്തിൽ തോടും പരിസരവും ശുചീകരിച്ചു


മയ്യിൽ :-  ഗാന്ധി ജയന്തി ദിനത്തിൽ  യങ് സ്റ്റാർ സ്പോർട്സ് ക്ലബ്‌ കവിളിയോട്ടുചാലിന്റെ നേതൃത്വത്തിൽ കുയിമ്പിൽ തോടും പരിസരവും ശുചീകരിച്ചു. മുൻ കാലത്ത് കുളിക്കുകയും കുട്ടികൾ നീന്തം പഠിക്കുകയും ചെയ്തിരുന്ന തോടിനരികിലെ കാട് ക്ലബ് പ്രവർത്തകർ വയക്കി ശുചീകരിച്ചു. 

സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഒ.എം. അജിത് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ലബ്‌ പ്രസിഡന്റ്‌ കെ.സജിത്ത് അധ്യക്ഷത വഹിച്ചു. കെ.കെ വിനോദൻ, എ.പി ശകുന്തള, എൻ.കെ രഞ്ജിത്ത് എന്നിവർ സംസാരിച്ചു. പരിപാടിക്ക് ക്ലബ്‌ സെക്രട്ടറി ബാബു പണ്ണേരി സ്വാഗതവും ട്രഷറർ സി.കെ ജിതേഷ് നന്ദിയും പറഞ്ഞു.



Previous Post Next Post