കരിങ്കൽക്കുഴി :- നിരവധി വാഹനാപകടങ്ങൾ നടന്ന കരിങ്കൽക്കുഴി നണിയൂർ എൽ പി സ്കൂളിന് മുന്നിൽ PWD അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു.സിപിഐഎം, ഡി വൈ എഫ് ഐ, ഭാവന കരിങ്കൽക്കുഴി, നണിയൂർ എൽ പി സ്കൂൾ, പി ടി എ എന്നീ സംഘടനകൾ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് PWD ബോർഡുകൾ സ്ഥാപിച്ചത്.
ഇവിടത്തെ റോഡിന്റെ വളവും വാഹനങ്ങളുടെ അമിത വേഗതയും അശ്രദ്ധയുമാണ് മിക്ക അപകടങ്ങൾക്കും കാരണം.ഇതിനെ തുടർന്നാണ് അപകടമേഖലയിൽ റോഡിന്റെ ഇരുവശത്തും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു.