അഴീക്കോട് :- 'വഖ്ഫ് ഭേദഗതി ബിൽ ആശങ്കകളും പരിഹാരവും' എന്ന പ്രമേയത്തില്‍ എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടേബിള്‍ ടോക്ക് ഒക്ടോബര്‍ 11ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് കോട്ടക്കുന്ന് ഫിദ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.
തലശ്ശേരി ബാറിലെ അഭിഭാഷകനും എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി അംഗവുമായ അഡ്വ. കെ.സി ഷബീര്‍ മോഡറേറ്ററാകും. മത-സാമൂഹിക-രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പരിപാടിയില്‍ പങ്കെടുക്കും.