വഖ്ഫ് ഭേദഗതി ബില്ല്;SDPI ടേബിള്‍ ടോക്ക് വെള്ളിയാഴ്ച

 



അഴീക്കോട്:-വഖ്ഫ് ഭേദഗതി ബില്ല്: ആശങ്കകളും പരിഹാരവും' എന്ന പ്രമേയത്തില്‍ എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടേബിള്‍ ടോക്ക് സംഘടിപ്പിക്കും. ഒക്ടോബര്‍ 11ന് വെള്ളിയാഴ്ച വൈകുന്നേരം 4.30ന് നാല് മണിക്ക് കോട്ടക്കുന്ന് ഫിദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ തലശ്ശേരി ബാറിലെ അഭിഭാഷകനും എസ്.ഡി.പി.ഐ. ജില്ലാ കമ്മിറ്റി അംഗവുമായ അഡ്വ. കെ സി ഷബീര്‍ മോഡറേറ്ററാകും. 

മത-സാമൂഹിക-രാഷ്ട്രീയ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുമെന്ന് എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുല്ല നാറാത്ത് അറിയിച്ചു. മുസ് ലിംകളെ അപരവല്‍ക്കരിക്കാനും വഖ്ഫ് സ്വത്തുക്കള്‍ കൈയടക്കാനുമുള്ള മോദി സര്‍ക്കാരിന്റെ നീക്കമാണ് പുതിയ വഖ്ഫ് ഭേദഗദി ബില്ലെന്നും ഇതിനെതിരേ പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തുകയാണെന്ന് ലക്ഷ്യമെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

Previous Post Next Post