കാട്ടാമ്പള്ളി :- പിണറായി പോലീസ് RSS കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു എന്ന മുദ്രാവാക്യമുയർത്തി ജന ജാഗ്രത ക്യാമ്പയിന്റെ ഭാഗമായി അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത് നയിക്കുന്ന വാഹന ജാഥയുടെ സമാപന സമ്മേളനം SDPI ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. പിണറായി പോലീസ് -ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തിന്റെ ശാന്തവും മതനിരപേക്ഷവുമായ സാമൂഹിക പശ്ചാത്തലത്തെ തകര്‍ക്കുന്നതിന്റെ തെളിവുകളാണ് ഓരോ ദിവസവും പുറത്തു വരുന്നതെന്ന് അബ്ദുല്‍ മജീദ് ഫൈസി പ്രസ്താവിച്ചു.
പരിപാടിയിൽ മണ്ഡലം വൈസ് പ്രസിഡന്റ് റഹീം പൊയ്‌തുംകടവ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഷുക്കൂർ മാങ്കടവ് സ്വാഗതം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ്, വിമൻ ഇന്ത്യമൂവ്മെന്റ് ജില്ലാ ട്രഷറർ ഫാത്തിമ, മണ്ഡലം പ്രസിഡന്റും ജനജാഗ്രത ജാഥ ക്യാപ്റ്റനുമായ അബ്ദുള്ള നാറാത്ത്, നിസാർ കാട്ടാമ്പള്ളി തുടങ്ങിയവർ സംസാരിച്ചു.