മയ്യിൽ :- മട്ടന്നൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കാൾ അനുവദിക്കുക, വിമാനത്താവളത്തിനോട് ചേർന്ന് ഹജ്ജ് ഹൗസ് നിർമ്മിക്കുക, എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് കേരള പ്രവാസി സംഘം കണ്ണൂർ ജില്ലാ കമ്മിറ്റി ഡിസംബർ 13, 14, 15 തീയതികളിൽ നടത്തുന്ന വാഹന പ്രചരണ ജാഥക്ക് ഡിസംബർ 14 ന് വൈകുന്നേരം 3 മണിക്ക് മയ്യിൽ സ്വീകരണം നൽകും.
ഡിസംബർ 16ന് രാവിലെ 10 മണിക്ക് കണ്ണൂർ അന്താരാഷ്ട്ര വിമാനത്തിലേക്ക് നടക്കുന്ന എയർപോർട്ട് മാർച്ചും വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള മയ്യിൽ ഏരിയ സംഘാടക സമിതി യോഗം ഏരിയ പ്രസിഡൻ്റ് മനോജിൻ്റെ അദ്ധ്യക്ഷതയിൽ കേരള പ്രവാസി സംഘം ജില്ല വൈസ് പ്രസിഡൻ്റ് പ്രശാന്ത് എടക്കാനം ഉദ്ഘാടനം ചെയ്തു. പുരോഗമന പ്രസ്ഥാനത്തിൻ്റെ നേതാവായ അനിൽകുമാർ.എൻ, പി.പവിത്രൻ, കേരള പ്രവാസി സംഘം മയ്യിൽ ഏരിയ സെക്രട്ടറി ശിവൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ
ചെയർമാൻ : എം.ഗിരീഷ്
കൺവീനർ : പി.മനോജ്