കുറ്റ്യാട്ടൂർ പഞ്ചായത്തിൽ ഹൈമാസ്‌റ്റ് ലൈറ്റുകൾ സ്‌ഥാപിക്കുന്നതിനായി 9 ലക്ഷത്തിന്റെ ഭരണാനുമതി നൽകി
കുറ്റ്യാട്ടൂർ :- കെ.സുധാകരൻ എംപിയുടെ പ്രാദേശിക വികസന നിധിയിൽ നിന്ന് 3 ലക്ഷം രൂപ വീതം വിനിയോഗിച്ച് കുറ്റ്യാട്ടൂർ പഞ്ചായത്തിൽ 3 ഹൈമാസ്‌റ്റ് ലൈറ്റുകൾ സ്‌ഥാപിക്കുന്നതിന് കലക്ടർ ഭരണാനുമതി നൽകി. നിരത്ത് പാലത്തിനു സമീപം, വേശാല ഇന്ദിരാ നഗറിന് സമീപം, വേശാല മുക്ക് എന്നിവിടങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിക്കുക. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കാണ് 9 ലക്ഷത്തിന്റെ ഭരണാനുമതി നൽകിയത്.