ഇന്ത്യയിലേക്കുള്ള വിമാനയാത്രക്കാർക്ക് കാനഡ ഏർപ്പെടുത്തിയ അധിക സുരക്ഷാപരിശോധന പിൻവലിച്ചു


ഒട്ടാവ :- ഇന്ത്യയിലേക്കുള്ള വിമാ നയാത്രക്കാർക്ക് ഏർപ്പെടുത്തിയ അധിക സുരക്ഷാപരിശോധന, നട പ്പാക്കി ദിവസങ്ങൾക്കകം കനേഡി യൻ സർക്കാർ പിൻവലിച്ചു. തിങ്ക ളാഴ്ചയാണ് അധികസുരക്ഷാ പരി ശോധന ആരംഭിച്ചത്. ഇതു പിൻ വലിക്കാനുള്ള കാരണം വ്യക്തമാ ക്കിയിട്ടില്ല. പരിശോധന നീളുന്നതു കാരണം ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ വൈകുന്നതായി റിപ്പോർ ട്ടുണ്ടായിരുന്നു.

ന്യൂഡൽഹിയിൽനിന്ന് ഷിക്കാ ഗോയിലേക്കുപോയ വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് കഴിഞ്ഞമാസം കാനഡയിൽ ഇറ ക്കിയിരുന്നു. ഭീഷണി വ്യാജമാണെന്നു തെ ളിഞ്ഞെങ്കിലും ഇതേത്തുടർന്നാ ണ് ഇന്ത്യയിലേക്കുള്ള യാത്രക്കാർ ക്ക് അധികപരിശോധന ഏർപ്പെ ടുത്താൻ കാനഡ തീരുമാനിച്ച ത്. ഖലിസ്താൻ ഭീകരവാദത്തിന്റെ പേരിൽ ഇന്ത്യ-കാനഡ നയത ന്ത്രബന്ധം വഷളായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാ നമെത്തിയത്.

Previous Post Next Post