ദീർഘ ദൂര നീന്തൽ യജ്ഞത്തിൽ പങ്കെടുത്ത ഹംസക്കുട്ടിയെ ആദരിച്ചു


കുറ്റ്യാട്ടൂർ :- ചാൾസൺ സിമ്മിങ് അക്കാദമിയുടെ യുദ്ധവിരുദ്ധ ജല അപകട നിവാരണ സന്ദേശവുമായി ദീർഘ ദൂര നീന്തൽ യജ്ഞത്തിൽ പങ്കെടുത്ത എക്സൈസ് ഡിപ്പാർട്ട്മെന്റ് ഉദോഗസ്ഥൻ ഹംസക്കുട്ടിയെ ആദരിച്ചു.

കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡിൽ  എട്ടേയാറിൽ താമസിക്കുന്ന ഹംസക്കുട്ടിയെ വാർഡ് മെമ്പർ യൂസഫ് പാലക്കലിന്റെ നേതൃത്വത്തിൽ ആദരവ് നൽകി. പി.വി ലക്ഷ്‌മണൻ മാസ്‌റ്റർ, ടി.ഒ നാരായണൻ കുട്ടി, കേശവൻ നമ്പൂതിരി, ഫഹദ് ഗ്രേഷ്യസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.





Previous Post Next Post